സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 295 പേരുടെ അസുഖം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിച്ചുള്ള മരണമില്ലാത്തത്. ഒൻപത് രോഗികൾ ഗുരുതരാവസ്ഥയിൽനിന്ന് മോചിതരായി.