റിയാദ്: ജിദ്ദ ഇസ്ലാമിക് പോർട്ടിലൂടെ കടത്താൻ ശ്രമിച്ച ക്ലീനിംഗ് മോപ്പുകളിൽ ഒളിപ്പിച്ച 2,250,000 ആംഫെറ്റാമൈൻ ഗുളികകൾ സൗദി അറേബ്യയിലെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടികൂടിയതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ഇന്റർനാഷണൽ അഡിക്ഷൻ റിവ്യൂ ജേണലിന്റെ ഗവേഷണമനുസരിച്ച്, ഈ പദാർത്ഥത്തിന്റെ ഉപയോക്താക്കൾ ഒരു ഗുളികയ്ക്ക് $10 മുതൽ $25 വരെ നൽകുന്നു എന്നാണ്. ഏറ്റവും പുതിയ ചരക്കിന്റെ മൂല്യം $22.5m മുതൽ $56.2m വരെയായി കണക്കാക്കുന്നു.
മയക്കുമരുന്ന് എത്തിച്ചുനൽകിയ ഒരു സിറിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.
ആളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി വക്താവ് പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തിനകത്തേക്കും പുറത്തേക്കും മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.