സൗദി അറേബ്യയിൽ ഇ-പാസ്പോർട്ട് വിതരണം രണ്ടാം ഘട്ടത്തിലേക്ക്

e passport

സൗദി അറേബ്യയിൽ ഇ-പാസ്പോർട്ട് വിതരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു. സൗദി ഇ-പാസ്പോർട്ട് ലഭിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് അതത് പ്രവിശ്യകളിലെ പാസ്പോർട്ട് ഓഫീസുകളെ സമീപിക്കണമെന്ന് ജവാസാത്ത് അധികൃതർ പറഞ്ഞു. ഇതിനായി അബ്ശിർ പ്ലാറ്റ്‌ഫോമിൽ മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കണം. അപേക്ഷിച്ച് മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷകന് ഇ-പാസ്പോർട്ട് ലഭ്യമാകുന്നവിധം സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി പോസ്റ്റിന്റെ (എസ്.പി.എൽ) സഹകരണത്തോടെയാണ് അപേക്ഷകർക്ക് ഇ-പാസ്‌പോർട്ട് എത്തിക്കുകയെന്നും ജവാസാത്ത് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗദി ഇ-പാസ്പോർട്ടിന്റെ ആദ്യ ഘട്ടം ശ്രദ്ധേയമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!