സൗദി അറേബ്യയും ചൈനയും രാജ്യത്ത് സൈനിക ഡ്രോണുകൾ നിർമിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. സൈനിക വ്യവസായ മേഖലയെ സ്വകാര്യവൽക്കരിക്കാനും സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സാക്കി മാറ്റാനുമുള്ള ഗവൺമെന്റ് തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കം.
സൗദി അഡ്വാൻസ്ഡ് കമ്യൂണിക്കേഷൻസ് ആന്റ് ഇലക്ട്രോണിക്സ് സിസ്റ്റംസ് കമ്പനി (എ.സി.ഇ.എസ്) ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇലക്ട്രോണിക്‌സ് ടെക്നോളജി ഗ്രൂപ്പ് കോർപറേഷനുമായാണ് ഡ്രോണുകൾ നിർമിക്കാൻ കരാറിൽ ഏർപ്പെട്ടത്.
കമ്യൂണിക്കേഷൻ യൂനിറ്റുകൾ, ഫ്‌ളൈറ്റ് കൺട്രോൾ യൂനിറ്റുകൾ, ക്യാമറ സംവിധാനങ്ങൾ, റഡാർ സംവിധാനങ്ങൾ, വയർലസ് ഡിറ്റക്ഷൻ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ തരം ആളില്ലാ ഏരിയൽ വാഹനങ്ങൾ നിർമിക്കാനുള്ള ഒരു ടീമിനെ സജ്ജമാക്കുക, ഒരു ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ.