ദമ്മാം :സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ സൗദി ഏറണാകുളം എകസ്പാട്രിയേറ്റ് ഫെഡറേഷൻ (സീഫ്) കുടുംബ സംഗമം സംഘടിപ്പിക്കുന്നു. നാളെ ( മാർച്ച് 25 ) അൽ ഖോബാറിലെ അസീസിയയായിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ വിവിധ പരിപാടികൾ അരങ്ങേറും.
കോവിഡ് കാലത്തിന്റെ തുടക്കത്തിൽ എറണാകുളം നിവാസികളെ സംഘടിപ്പിച്ചു തുടക്കം കുറിച്ച സീഫ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയുണ്ടായി. അംഗത്വ വിതരണവും കുടുംബ സംഗമവും ഉദ്ദേശിച്ചു നടത്തപെടുന്ന പരിപാടിയിൽ സീഫ് കുടുംബത്തിലെ കലാകാരന്മാരും, കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരുമെല്ലാം ഒന്നിച്ചു അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചു നടത്തപ്പെടുന്ന പരിപാടി ആയതിനാൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും സീഫിന്റെ ഭാഗമാകാൻ താല്പര്യം ഉള്ളവർക്ക് 0501973118 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും സംഘടകർ അറിയിച്ചു