റിയാദ്: ബുധനാഴ്ച റിയാദിൽ വെച്ചാണ് സൗദി ഡെപ്യൂട്ടി മന്ത്രി ഡോ. സൗദ് അൽ-സതി യുകെ അംബാസഡർ നീൽ ക്രോംപ്ടനുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. ഉഭയകക്ഷി ബന്ധങ്ങളും എല്ലാ മേഖലകളിലും ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു.
അതോടൊപ്പം യുകെ അംബാസഡർ, വ്യവസായ-ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽഖോറയ്ഫുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അൽഖൊറയ്ഫിന്റെ സമീപകാല യുകെ സന്ദർശനത്തെത്തുടർന്ന് ഖനനം ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലെ സഹകരണത്തെ പറ്റിയും ചർച്ച ചെയ്തു.