ജിദ്ദ: സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി (കെഎപിഎൽ) ബുധനാഴ്ച മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷന്റെ മന്ത്രിതല യോഗത്തോടനുബന്ധിച്ച് ഇസ്ലാമിക് നാണയങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും നാല് ദിവസത്തെ പ്രദർശനം ആരംഭിച്ചു.
സൗദി ലൈബ്രറി അതോറിറ്റി, നാഷണൽ കമ്മിറ്റി ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കൾച്ചർ, ഐസെസ്കോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
സൗദി സാംസ്‌കാരിക മന്ത്രിയും എൻസിഇഎസ്‌സി ചെയർമാനുമായ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ രക്ഷാധികാരിയായ പ്രദർശനം ഐസെസ്കോ ഡയറക്ടർ ജനറൽ ഡോ. സലേം ബിൻ മുഹമ്മദ് അൽ മാലിക് ഉദ്ഘാടനം ചെയ്തു. ഐസെസ്കോ യോഗത്തിൽ പങ്കെടുക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള 58 പ്രതിനിധി സംഘത്തലവൻമാരാണ് ചടങ്ങിൽ പങ്കെടുത്തത്.