ജിദ്ദ: തീവ്രവാദിയാണെന്ന് സൗദി സേന സംശയിച്ചയാൾ ജിദ്ദയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ധരിച്ചിരുന്ന ചാവേർ വസ്ത്രം പൊട്ടിത്തെറിച്ച് മരണപെട്ടതായി സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി അറിയിച്ചു.
നഗരത്തിലെ അൽ-സമീർ പരിസരത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ അയാൾ മരണപ്പെട്ടു, സ്ഫോടനത്തിൽ ഒരു പാകിസ്ഥാൻ നിവാസിക്കും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അബ്ദുല്ല ബിൻ സായിദ് അബ്ദുൽറഹ്മാൻ അൽ-ബക്രി അൽ-ഷെഹ്രിയെ കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്ത് അധികാരികൾ തിരയുന്ന വ്യക്തിയായി പട്ടികപ്പെടുത്തിയിട്ടുണ്ട് .
തീവ്രവാദികളെ അടിച്ചമർത്താനും എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ഈ ഓപ്പറേഷൻ സ്ഥിരീകരിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി വ്യക്തമാക്കി.