ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് സ്മാര്‍ട് കാര്‍ഡുകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്നും ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ. ഹജ് മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്നും മിനയിലെ താമസ സ്ഥലങ്ങളിലേക്കുള്ള വരവ് വേഗത്തിലാക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വെളിച്ചത്തിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ഈ വർഷത്തെ ഹജ് സീസണിൽ പത്തു ലക്ഷം തീർഥാടകർക്കാണ് അനുമതിയുള്ളത്. ഹജ് നടപടിക്രമങ്ങൾ സുഗമമാക്കാനും വികസിപ്പിക്കാനും താമസം, ഭക്ഷണം എന്നിവയുടെ കാര്യത്തിൽ തീർഥാടകരുടെ എല്ലാ കാര്യങ്ങളും നേരത്തെ തയാറാക്കാനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം ഹജ് നിർവഹിക്കാൻ നിരവധിപേരുടെ അഭ്യർഥനകൾ ഉണ്ട്. എന്നാൽ തീർഥാടകരുടെ സുരക്ഷിതത്വവും അവരുടെ തിരിച്ചുപോക്കിനുമാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമ്മാനില്‍ വിളിച്ചുചേര്‍ത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.