ഈ വർഷം ഹജ് തീർഥാടകർക്ക് അംഗീകരിച്ച പത്തു കോവിഡ് വാക്‌സിനുകളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഫൈസർ-ബയോൻടെക്, മോഡേണ, ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനിക്ക, ജാൻസൻ, കോവോവാക്‌സ്, നോവാവാക്‌സ്, സിനോഫാം, സിനോവാക്, കോവാക്‌സിൻ, സ്പുട്‌നിക് എന്നീ വാക്‌സിനുകൾക്കാണ് അംഗീകാരമുള്ളത്. ഇതിൽ ജോൺസൻ ആന്റ് ജോൺസൻ കമ്പനിയുടെ ജാൻസൻ വാക്‌സിൻ ഒരു ഡോസും മറ്റു വാക്‌സിനുകൾ രണ്ടു ഡോസുമാണ് സ്വീകരിക്കേണ്ടത്.