ഹജ്ജ് നിർവഹിക്കാനുള്ള പ്രായപരിധി സൗദി പിൻവലിച്ചു ; കൂടുതൽ പേർക്ക് തീർത്ഥാടനത്തിന് അവസരം

hajj 2022

കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജിനുള്ള പ്രായപരിധി 65ല്‍ താഴെയാക്കിയ തീരുമാനം സൗദി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കേരളത്തില്‍ നിന്നടക്കം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ ഇത് സഹായകമാകും. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. പ്രായപരിധി പിന്‍വലിക്കുന്നത് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സൗദിഹജ്ജ് മന്ത്രാലയം അറിയിച്ചു. പ്രായപരിധി കുറച്ചതോടെ നിരവധി പേര്‍ക്ക് ഹജ്ജിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു.നേരത്തേ 70 വയസ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് വരാമായിരുന്നു.കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചു.

20 ലക്ഷത്തോളം പേര്‍ക്ക് ഓരോ വര്‍ഷവും ഹജ്ജിന് അവസരം ലഭിച്ചിരുന്നത് കോവിഡ് അകലം പാലിക്കേണ്ടത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷമാക്കി സൗദി ഭരണകൂടം കുറച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തില്‍ നിന്ന് കുറഞ്ഞിരുന്നു.
12,000 ത്തോളം പേര്‍ വന്നിരുന്നത് 5,000 ആയി ചുരുങ്ങി. പ്രായപരിധി പിന്‍വലിച്ചതിനൊപ്പം പഴയ ക്വാട്ട പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. 2023 ജൂണ്‍ അവസാനമാണ് അടുത്ത ഹജ്ജ്.മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മസ്ജിദുല്‍ ഹറമിലും പരിസരങ്ങളിലും നടക്കുന്നത്. കൂടുതല്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാനാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!