ഈ വര്‍ഷം ഹജിനെത്തുന്നവരില് ഏറ്റവും കൂടുതല്‍ വിദേശികളായിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം സഈദ് പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജിനെത്താന്‍ സാധിച്ചിരുന്നില്ല. ഇതു പരിഗണിച്ചാണ് വിദേശത്ത് നിന്നുള്ളവര്‍ക്ക് പരിഗണന നല്കാന് കാരണം. ലോകത്തുള്ള എല്ലാ മുസ്ലിംകളെയും ഹജ്ജിന് ക്ഷണിക്കുന്നതായും ആയിരത്തില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഒാരോ രാജ്യങ്ങള്‍ക്കും ഹജ് ക്വാട്ട നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടകള്‍ നിശ്ചയിച്ചുവരികയാണ്. ഈ വര്‍ഷം ആരോഗ്യമാനദണ്ഡങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.