ഈ വർഷത്തെ ഹജ്ജ് സമാഗതമാകാറായതോടെ മിനായിലെ തമ്പുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ, മോടിപിടിപ്പിക്കൽ ജോലികൾ നടത്തുന്നു. ഈ വർഷം പത്തു ലക്ഷം പേർക്കാണ് ഹജ് അനുമതി നൽകുന്നത്. വിദേശങ്ങളിൽ നിന്നുള്ള എട്ടര ലക്ഷം പേർക്കും സൗദി അറേബ്യക്കകത്തു നിന്നുള്ള ഒന്നര ലക്ഷം പേർക്കും ഇത്തവണ ഹജിന് അവസരം ലഭിക്കും. ഈ മാസം 31 ഓടെ വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർ പുണ്യഭൂമിയിലെത്തിത്തുടങ്ങും. ദുൽഖഅ്ദ 14 നു മുമ്പായി മിനായിലെ തമ്പുകളിലെ റിപ്പയർ, മോടിപിടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം.