ഈ വര്‍ഷത്തെ ഹജിന് വിദേശത്ത് നിന്നുള്ള ആദ്യ സംഘം നാളെ പുണ്യഭൂമിയിൽ എത്തും. ഇസ്‌ലാമാബാദില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 280 ഹാജിമാരാണുണ്ടാവുക. ആദ്യ ഹജ് വിമാനം രാവിലെ ഒമ്പതിന് ജിദ്ദ വിമാനത്താവളത്തിലെത്തുമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് സി.ഇ.ഒ ഫുവാദ് നൂര്‍ പറഞ്ഞു. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ് ടെര്‍മിനലിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹജ് ടെര്‍മിനലിന് പുറത്ത് തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത 20 വിശ്രമ കേന്ദ്രങ്ങള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്.