വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് റമദാൻ ആദ്യ ദിനം 20 ടണ്‍ ഈന്തപ്പഴം വിതരണം ചെയ്തു. ഹറമിലെ ഇഫ്താര്‍ സുപ്രകളിലാണ് ഹറംകാര്യ വകുപ്പ് ഇത്രയും ഈത്തപ്പഴം വിതരണം ചെയ്തത്. ഈ വര്‍ഷം ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് 20,000 സുപ്രകള്‍ സ്ഥാപിക്കുന്നതിന് 2,000 ലേറെ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ ഇഫ്താര്‍ സുപ്ര വിഭാഗം മേധാവി ഇബ്രാഹിം അല്‍ഹുജൈലി പറഞ്ഞു. വിശുദ്ധ ഹറമിന്റെ വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിന് കുരുകളഞ്ഞ് പ്രത്യേകം തയാറാക്കിയ 20 ടണ്‍ ഈത്തപ്പഴമാണ് റമദാന്‍ ഒന്നിന് വിതരണം ചെയ്തതെന്നും ഇബ്രാഹിം അല്‍ഹുജൈലി പറഞ്ഞു.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും റമദാനില്‍ ഇഫ്താര്‍ വിതരണമുണ്ടായിരുന്നില്ല. നീണ്ട ഇടവേളക്കു ശേഷം പുനരാരംഭിച്ച ഇഫ്താര്‍ വിതരണം ക്രമീകരിക്കാന്‍ വലിയ ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് മുന്‍കൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.