മെട്രോ സ്റ്റേഷനുകളില്‍ നിന്നെടുത്ത ഹറമൈന്‍ മെട്രോ ടിക്കറ്റുകള്‍ റദ്ദ് ചെയ്യാനോ തിയ്യതിയും സമയവും മാറ്റാനോ സാധിക്കില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. ജിദ്ദ സ്റ്റേഷന് ഒഴികെയുള്ള സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ മെഷീനുകള്‍ വഴിയോ മുന്‍കൂട്ടി ടിക്കറ്റുകളെടുക്കാം. യാത്ര ചെയ്യുന്ന ദിവസം മാത്രമേ ജിദ്ദയില്‍ നിന്ന് ടിക്കറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ.