റമദാനിൽ ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കും തിരിച്ചുമുള്ള ഹറമൈൻ ട്രെയിൻ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 50 ശതമാനം തോതിൽ കുറച്ചു. മെയ് ഒന്നു വരെ ഇത് നിലവിലുണ്ടാകും. നിരക്ക് കുറക്കുന്നതിനു മുമ്പ് ജിദ്ദ, മക്ക സ്റ്റേഷനുകൾക്കിടയിലെ ടിക്കറ്റ് നിരക്ക് 69 റിയാലായിരുന്നു.