ഹൃദയഘാതത്തെ തുടർന്ന് കൊല്ലം മിയണ്ണൂർ സി. എസ്. ഭവനിൽ ചന്ദ്രൻ (58) സൗദിയിൽ നിയതനായി. ദേഹസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. കഴിഞ്ഞ 16 വർഷമായി സൗദിയിലുള്ള ചന്ദ്രൻ റിയാദിലെ കുർത്തുബയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. പിതാവ്: ദാമോദരൻ. മാതാവ്: ലക്ഷ്മി കുട്ടി. ഭാര്യ: ശോഭന. മക്കൾ: ശരത്, ശരണ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.