സൗദി അറേബ്യന്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്റ്ററായി ജോലി ചെയ്തു വന്നിരുന്ന മലയാളി ഹൃദയാഘാത്തെ തുടര്‍ന്ന് റിയാദിൽ നിര്യാതനായി. കോട്ടയം മണര്‍കാട് സ്വദേശി കെപി അബ്രഹാമിന്റെയും സാറാമ്മയുടെയും മകന്‍ അനൂപ് എബ്രഹാം (43 ) ആണ് മരിച്ചത്. അനീജ മറിയം ജോസഫ് ആണ് ഭാര്യ. മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.