തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിസാനില്‍ നിര്യാതനായി. തൃശൂര്‍ ആറ്റൂര്‍ സ്വദേശി ഓട്ടുപാറക്കല്‍ മുഹിയുദ്ദീന്‍ (58) ആണ് അബുഅരീശ് ജനല്‍ ആശുപത്രിയില്‍ മരിച്ചത്. ആറുവര്‍ഷമായി അബുഅരീശിലെ അബ്ദുല്‍ അസീസ് ഹകമി മൈദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 35 വര്‍ഷമായി സൗദിയിലുണ്ട്.
പരേതരായ മൊയ്തീന്‍കുട്ടി – നഫീസയുടെയും മകനാണ്.
ഭാര്യയും ഒരു മകനും രണ്ട് പെണ്‍ മക്കളുമുണ്ട്. സഹോദരന്‍ മുസ്തഫ അബുഅരീശില്‍ ജോലി ചെയ്യുന്നുണ്ട്.