ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. മലപ്പുറം എ ആർ നഗർ പഞ്ചായത്ത് ഇരുമ്പും ചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ (52) ആണ് മരിച്ചത്. ജിസാനിലെ അദാഇയയിൽ വർക്ക്‌ഷോപ്പിൽ ജോലി ചെയ്‌തു വരികയായിരുന്നു. ബുധനാഴ്ച്ച വൈകിട്ട് താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം സംഭവവിക്കുകയായിരുന്നു.
പിതാവ്: ബീരാൻ, മാതാവ്: ബിരിയുമ്മ, ഭാര്യ: ഹാജറ, മക്കൾ: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. സ്വബിയ.