100 കോടി ഭക്ഷണ പദ്ധതി; എം.എ. യൂസുഫലി 22 കോടി രൂപ നൽകി

m a yusuffali

ദുബൈ: ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി 10 ദശലക്ഷം ദിർഹം (22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്​ നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ച്​ വർഷത്തേക്കാണ്​ യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്​.

മനുഷ്യത്വത്തിൻറെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ്​ സംഭാവന നൽകുന്നതെന്ന്​ യൂസുഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതി ലോകത്തിനു യു.എ.ഇ. നൽകുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്​ യു.എ.ഇ. അർഹരായവരെ പിന്തുണക്കാനും അശരണർക്ക്​ ഭക്ഷണം നൽകാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്നത്​ അഭിമാനകരമാണെന്നും ​അദ്ദേഹം കൂട്ടിചേർത്തു.

റമദാൻ ഒന്നുമുതൽ ആരംഭിച്ച പദ്ധതി നൂറു കോടി പേർക്ക്​ ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത്​ വരെ തുടരും. റമദാൻറെ ആദ്യ ആഴ്ച പിന്നിടും മുൻപേ 25 കോടി ദിർഹമാണ്​ സംഭാവനയായി ലഭിച്ചത്​. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിൻറെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ അർഹരിലേക്ക്​​ എത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!