റിയാദ്: റമദാൻ മാസത്തിൽ വിശുദ്ധ ഖുർആനിന്റെ പത്ത് ലക്ഷം കോപ്പികൾ വിദേശത്ത് വിതരണം ചെയ്യുന്നതിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. ഖുർആനിന്റെ വ്യത്യസ്ത വലുപ്പത്തിലുള്ള പകർപ്പുകളും 76 ലധികം ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥത്തിന്റെ വിവർത്തനങ്ങളും ഉൾപ്പെടും.
മദീനയിലെ കിംഗ് ഫഹദ് ഗ്ലോറിയസ് ഖുർആൻ പ്രിന്റിംഗ് കോംപ്ലക്സ് അച്ചടിച്ച കോപ്പികൾ 22 രാജ്യങ്ങളിലെ ഇസ്ലാമിക കേന്ദ്രങ്ങൾക്ക് നൽകും.
വിശുദ്ധ ഗ്രന്ഥത്തിന്റെ പകർപ്പുകൾ റമദാനിൽ എത്തുമെന്ന് ഉറപ്പുനൽകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ അൽ-ഷൈഖ് പറഞ്ഞു.