ഹജ്ജ് തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ നിയന്ത്രണം. പ്രവാചകപ്പള്ളിയിലെ തീർത്ഥാടകർക്കും സന്ദർശകർക്കുമുള്ള പ്രാർത്ഥനാസമയം അരമണിക്കൂറിൽനിന്നും 10 മിനിറ്റായി കുറച്ചിരിക്കുകയാണ്.
നുസൂക് ആപ്ലിക്കേഷൻ വഴി റൗളയിൽ പ്രവേശിക്കാനുള്ള പെർമിറ്റ്എടുക്കുന്നവർക്ക് മാത്രമേ സന്ദർശനാനുമതി ലഭിക്കുകയുള്ളു. തീർത്ഥാടകർ പെർമിറ്റിലെ തീയതിയും സമയവും കൃത്യമായി പാലിക്കണം. പെർമിറ്റിൽ കാണിച്ചിട്ടുള്ള സമയത്തിനും അര മണിക്കൂർ മുൻപെങ്കിലും റൗള ഷെരീഫിനടുത്ത് റിപ്പോർട് ചെയ്യണമെന്നും ഇരു ഹറം കാര്യാലയ ജനറൽ അതോറിറ്റി നിർദ്ദേശിച്ചു. റൗള ഷെരീഫ് സന്ദർശനത്തിനുള്ള പെർമിറ്റ് ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമാണ് അനുവാദിക്കുക.
പെർമിറ്റ് ലഭിച്ചവർക്ക് അനുവദിക്കപ്പെട്ട സമയത്ത് എത്താൻ കഴിയുന്നില്ലെങ്കിൽ മുൻകൂട്ടി പെർമിറ്റ് റദ്ധാക്കണം. ഇല്ലെങ്കിൽ മറ്റൊരു സമയത്തേക്ക് നുസൂക് ആപ്പ്ളിക്കേഷൻ വഴി പെർമിറ്റ് ലഭിക്കാൻ ഒരു വർഷംവരെ കാത്തിരിക്കേണ്ടി വരുമെന്നും ഇരു ഹറം കാര്യാലയം ജനറൽ അതോറിറ്റി അറിയിച്ചു.