സൗദി എയർലൈൻസ് 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. പ്രാദേശിക സർവീസുകൾക്കായാണ് വിമാനങ്ങൾ വാങ്ങുന്നത്. സൗദി എയർലൈൻസ് സി ഇ ഒ ഇബ്രാഹിം കോഷിയാണ് ഇക്കാര്യം അറിയിച്ചത്.
സുസ്ഥിരത ലക്ഷ്യമാക്കിയുള്ള സൗദി എയർലൈൻസിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് സി ഇ ഒ വ്യക്തമാക്കി. അതോടൊപ്പം 2025 ഓടെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജർമൻ ഇലക്ട്രിക്ക് വിമാന നിർമ്മാതാക്കളായ ലിലിയം കമ്പനിയിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതായും സി ഇ ഒ വ്യക്തമാക്കി. നാലിനും ആറിനുമിടയ്ക്കായിരിക്കും ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്നതാവും ഈ വിമാനങ്ങളിളെന്ന് അദ്ദേഹം അറിയിച്ചു.
100 ശതമാനവും ഇലക്ട്രിക്കായതിനാൽ ഈ വിമാനങ്ങൾക്ക് ഇന്ധനം ആവശ്യമില്ല. അതേസമയം മധ്യപൂർവ്വേഷ്യയിലേയും വടക്കൻ ആഫ്രിക്കയിലെയും സർവീസുകളുടെ ഭാഗമായി ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ വിമാനകമ്പനിയാണ് സൗദി എയർലൈൻ.