Search
Close this search box.

12 ട്രില്യൺ ഡോളറിന്റെ നിക്ഷേപം വരും വർഷങ്ങളിൽ എണ്ണ മേഖലയ്ക്ക് ആവശ്യമാണെന്ന് ഒപെക് മേധാവി

opec

റിയാദ്: വരും വർഷങ്ങളിൽ എണ്ണ മേഖലയ്ക്ക് 12 ട്രില്യൺ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് ഒപെക് മേധാവി പറഞ്ഞു. 2045 വരെയുള്ള വർഷങ്ങളിലാണ് നിക്ഷേപം ആവശ്യമാവുകയെന്ന് ഒപെക് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഹൈതം അൽ ഖായിസ് വ്യക്തമാക്കി. ഇതൊരു വലിയ സംഖ്യയാണെന്നും ഹൈതം അൽ ഖായിസ് കൂട്ടിച്ചേർത്തു.

എണ്ണ നിക്ഷേപങ്ങൾ ഇതുവരെ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് മടങ്ങിയിട്ടില്ലെന്ന് അൽ-ഖായിസ് വ്യക്തമാക്കി. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എണ്ണ വിപണി പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഊർജ പര്യവേക്ഷണ മേഖലയിൽ കൂടുതൽ നിക്ഷേപം വേണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതെന്നും അൽ ഖായിസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!