121 സേവനങ്ങളുമായി നുസുക്‌ 

IMG-20221120-WA0037

റിയാദ്‌ – ഹജ്ജ് തീര്‍ഥാടനം എളുപ്പമാക്കാന്‍ സഹായിക്കുന്ന നുസുക്‌ പ്ലാറ്റ്‌ഫോമിന്‌ ഓദ്യോഗിക സമാരംഭം കുറിച്ചതായി ഹജ്‌, ഉംറ മന്ത്രി ഡോ. താഫീഖ്‌ അല്‍റബീഅ അറിയിച്ചു. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങളുടെ ഭാഗമായി നുസുക്‌ പ്ലാറ്റ്ഫോം 121 സേവനങ്ങള്‍ നല്‍കുന്നു. ഉംറ മേഖലാ സ്ഥാപനങ്ങള്‍ക്ക്‌ 5 സേവനങ്ങളും വ്യക്തികള്‍ക്ക്‌ 45 സേവനങ്ങളും നുസുക്‌ പ്ലാറ്റ്ഫോം നല്‍കുന്നു. ഉംറ സേവന മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലേറെ സ്ഥാപനങ്ങളുമായി സഹകരിച്ചും 25 സര്‍ക്കാര്‍ വകപ്പുകളുമായുള്ള സംയോജനത്തിലൂടെയും പ്രതിവര്‍ഷം മുന്നു കോടിയിലേറെ പേര്‍ക്ക്‌ സേവനങ്ങള്‍ നല്‍കാനാണ്‌ നസുക്‌ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്‌. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി പില്‍ഗ്രിംസ്‌ സര്‍വീസ്‌ പ്രോഗ്രാമിനു കീഴിലെ സമഗ്ര സേവന സംവിധാനമാണ്‌ നുസൂക്‌ പ്ലാറ്റ്ഫോം.

സാദി ടൂറിസം അതോറിറ്റിയുമായും ടൂറിസം മന്ത്രാലയവുമായും സഹകരിച്ചാണ്‌ നസുക്‌ പ്ലാറ്റ്ഫോം പുറത്തിറക്കിയിരിക്കുന്നത്‌. കൂടാതെ ഉംറ നിര്‍വഹണത്തിന്റെ എല്ലാ ഘട്ടങ്ങളെയും കുറിച്ച്‌ തീര്‍ഥാടകരെ പരിചയപ്പെടുത്താനും മക്കയിലെയും മദീനയിലെയും ചരിത്ര പ്രദേശങ്ങളും മതപരമായ സ്ഥലങ്ങളും പരിചയപ്പെടുത്താനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. ആത്മീയ യാത്രകളുടെ ആസൂത്രണവും, ആരോഗ്യ സേവനങ്ങള്‍, നിയമങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ പരിചയപ്പെടുത്തുകയും ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുകയുമാണ് നസുക്‌ എന്നും ഹജ്‌, ഉംറ മന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!