റിയാദ്: ഏകദേശം 130,000 ടൺ ബാർലി ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യയുടെ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഫണ്ട് 150 മില്യൺ റിയാലിന്റെ (39.8 മില്യൺ ഡോളർ) കരാറിൽ ഒപ്പുവച്ചു.
കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ധനസഹായം നൽകാനുള്ള ഫണ്ടിന്റെ സംരംഭത്തിന്റെ ഭാഗമാണിതെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.
കാർഷിക ഉൽപന്നങ്ങളുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് വർദ്ധിപ്പിക്കാനും ഏതെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണ ദൗർലഭ്യം നികത്താനും ഭക്ഷ്യ വിതരണ ശൃംഖലകളുടെ സ്ഥിരത ഉറപ്പാക്കാനുമാണ് ഫണ്ട് ലക്ഷ്യമിടുന്നത്.