എ.ബി.സി കാർഗോയും ഉണർവ്വ് സ്‌നേഹ കൂട്ടായ്മയും സംഘടിപ്പിക്കുന്ന ‘സമ്മിലൂനീ’ സംഗീത പരിപാടി മാർച്ച് 17ന് റിയാദിൽ

sammilooni

പ്രമുഖ കാർഗോ ഗ്രൂപ്പായ എ.ബി.സി കാർഗോയും ഉണർവ്വ് സ്‌നേഹ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മിലൂനീ’ സംഗീത പരിപാടി മാർച്ച് 17ന് റിയാദിൽ അരങ്ങേറും. അസീസിയ്യ നെസ്റ്റോ ട്രൈൻ മാളിലാണ് പരിപാടി നടക്കുക. വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെ നടക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, യുംന അജിൻ, ബെൻസീറ തുടങ്ങിയവർ സംഗീത വിരുന്നൊരുക്കും.
എ.ബി.സി കാർഗോയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി പൂർണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ എ.ബി.സി ഡയരക്ടർ നിസാർ പുതിയോട്ടിൽ, ബാബു സാലിഹ്, പ്രോഗ്രാം കോർഡിനേറ്റർ നാസർ വണ്ടൂർ, സത്താർ മാവൂർ, മുനീർ മോങ്ങം, അബ്ദുൽ മജീദ്. റഷീദ്, സുലൈമാൻ വിഴിഞ്ഞം, ദിൽഷാദ് കൊല്ലം, ഫിറോസ്, ഫസീർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!