Search
Close this search box.

കോവിഡ് രോഗലക്ഷണങ്ങള്‍ തുടരുന്നവർക്ക് പുതിയ ചികിത്സാ പദ്ധതി ആവിഷ്കരിച്ച് സൗദി ആരോഗ്യമന്ത്രാലയം

sneezing

കോവിഡ് ഭേദമായ ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സയുമായി സൗദി ആരോഗ്യമന്ത്രാലയം രംഗത്ത്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലെയും പ്രധാന ആശുപത്രികളുമായി സഹകരിച്ചാണ് ഈ ചികിത്സ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 937 നമ്പറില്‍ വിളിച്ച് പോസ്റ്റ്ഇന്‍ഫെക്ഷന്‍ ക്ലിനിക്കുകളില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

കോവിഡ് ഭേദമായി ഒരു മാസത്തിന് ശേഷവും ലക്ഷണങ്ങള്‍ തുടരുന്നവര്‍ക്കുള്ള ചികിത്സയാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. കോവിഡ് രോഗം വിട്ടൊഴിഞ്ഞ ശേഷവും ചിലര്‍ക്ക് രോഗ ലക്ഷണങ്ങള്‍ മാസങ്ങളോളം നിലനില്‍ക്കുന്നുണ്ട്. അത്തരം ദീര്‍ഘ കാല കോവിഡ് ലക്ഷണങ്ങളുള്ള പരാതികള്‍ വ്യാപകമായതാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രേരണയായത്. ചിലര്‍ക്ക് നാലു ആഴ്ചകള്‍ക്ക് ശേഷം മറ്റു ചില രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ചുമ, ശ്വാസ തടസ്സം, ക്ഷീണം. സന്ധികളിലും പേശികളിലും വേദന, ഉറക്ക പ്രശ്‌നങ്ങള്‍, രുചിയില്ലായ്മ, ഏകാഗ്രത നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ 937 ല്‍ വിളിച്ച് ബുക്ക് ചെയ്യണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!