Search
Close this search box.

സൗദിയിൽ സ്വദേശി വിദേശി നിക്ഷേപകര്‍ക്ക് തുല്യ പരിഗണന നൽകുന്ന വ്യവസ്ഥകള്‍ ഉടന്‍

saudi arabia

സൗദിയിൽ സ്വദേശി, വിദേശി നിക്ഷേപകരുടെ അവകാശങ്ങളില്‍ തുല്യത ഉറപ്പാക്കുന്ന നിക്ഷേപ സൗഹൃദ വ്യവസ്ഥകള്‍ ഉടന്‍ നടപ്പാക്കുമെന്ന് നിക്ഷേപ മന്ത്രാലയം. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനും നിലവിലെ നിക്ഷേപ ഘടന ശക്തിപ്പെടുത്താനും ഉതകുന്ന പുതിയ വ്യവസ്ഥകളാണ് വരാനിരിക്കുന്നത്. നിക്ഷേപകര്‍ക്ക് വിവേചന രഹിതമായ പെരുമാറ്റം, സാമ്പത്തിക പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം, ബിസിനസ് സുഗമമാക്കുന്നതിനുള്ള സ്വത്ത് കൈവശം വെക്കല്‍, വാണിജ്യ കരാറുകള്‍ക്ക് സൗകര്യം, കമ്പനികള്‍ ഏറ്റെടുക്കുകയോ വില്‍ക്കുകയോ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പിന്തുണയും സഹായവും ഉറപ്പുവരുത്തും. നിക്ഷേപകര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും കൈമാറാനും പരാതികള്‍ പരിഹരിക്കാനും നിക്ഷേപ മന്ത്രാലയം മുന്‍പന്തിയിലുണ്ടാകും. അതേസമയം സൗദിയില്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാനും കോര്‍പറേറ്റ് നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും സാമൂഹിക, പാരിസ്ഥിത മാനദണ്ഡങ്ങള്‍ പാലിക്കാനും നിക്ഷേപകര്‍ തയ്യാറാകണം. രാജ്യ താത്പര്യം മാനിച്ച് നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലാത്ത മേഖലകള്‍ നിശ്ചയിക്കാനുളള അധികാരം മന്ത്രാലയത്തിലെ പ്രത്യേക സമിതിക്കായിരിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അധികാരം നിക്ഷേപ മന്ത്രാലയത്തില്‍ നിക്ഷിപ്തമാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!