Search
Close this search box.

തായിഫിൽ ലുലു ഹൈപ്പർ മാർക്കറ്റ് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും

IMG_29042022_154203_(1200_x_628_pixel)

 

സൗദി അറേബ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിൽ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നു. തായിഫിലെ സിറ്റി വാക് മാളിലാണ് 5 കോടി റിയാൽ നിക്ഷേപത്തിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നത്.

ഇത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മനാസിൽ അൽ ഖുബറാ റിയൽ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ താമർ അൽ ഖുറഷിയും മക്കയിൽ ഒപ്പ് വെച്ചു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

രണ്ട് നിലകളിലായി രണ്ട് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റ് 2023 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും.

മക്ക പ്രവിശ്യയിൽ ഉൽപ്പെടുന്ന തായിഫിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതോടു കൂടുതൽ സൗദികൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സൗദി അറേബ്യയിൽ നില നിൽക്കുന്ന മികച്ച നിക്ഷേപാവസരങ്ങളാണ് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രോത്സാഹനമേകുന്നത്. ഇതിനായി സൗദി ഭരണകൂടം നൽകുന്ന സഹകരണങ്ങൾക്ക് നന്ദി പറയുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

26 ലുലു ഹൈപ്പർ മാർക്കറ്റുകൾ, അരാംകോ മാർക്കറ്റുകൾ, സൗദി നാഷണൽ ഗാർഡ് മാർക്കറ്റുകൾ എന്നിവയിലുൾപ്പെടെ 3,000 ലധികം സൗദി പൗരന്മാരാണ് നിലവിൽ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.

സുഖകരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവു കൊണ്ട് അനുഗ്രഹീതമായ തായിഫ് വേനൽക്കാലത്തെ സൗദി അറേബ്യയുടെ അനൗദ്യോഗിക തലസ്ഥാനം കൂടിയാണ്. ഹജ്ജ്- ഉംറ തീർത്ഥാടനത്തിനെത്തുന്ന തീർത്ഥാടകർ തായിഫിലെ മീഖാത്തിൽ എത്തിയാണ് ഇഹ്റാം വസ്ത്രമണിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!