Search
Close this search box.

തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടിയിരുന്ന 23 ഉംറ തീര്‍ഥാടകര്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

IMG_04052022_105213_(1200_x_628_pixel)

തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടിയിരുന്ന 23 ഉംറ തീര്‍ഥാടകര്‍ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മസ്‌കത്ത് വഴിയുള്ള വിമാനത്തില്‍ പോകാനിരുന്ന തിരുനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരാണ് യഥാസയമം എയര്‍പോര്‍ട്ടില്‍ കയറാന്‍ കഴിയാത്തതു മൂലം കുടുങ്ങിയത്. സ്ത്രീകളടക്കമുള്ളവര്‍ യഥാസമയം എയര്‍പോര്‍ട്ടിലെത്തിയിരുന്നുവെങ്കിലും അകത്തേക്ക് കയറ്റിവിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

എയല്‍ലൈന്‍സില്‍നിന്ന് മറ്റുവിവരങ്ങളൊന്നും ലഭിക്കാതെ ഇവര്‍ എയര്‍പോര്‍ട്ടില്‍ കഴിയുകയാണ്. സ്വകാര്യ ഉംറ ഗ്രൂപ്പ് അധികൃതര്‍ ടിക്കറ്റെടുത്തിരുന്ന സലാം എയറുമായി ബന്ധപ്പെടുന്നുണ്ടെന്ന് മാത്രമാണ് രാത്രി വൈകിയും ലഭിച്ചിരിക്കുന്ന വിവരം.

ഭക്ഷണം പോലും കിട്ടാതെ സ്ത്രീകളടക്കമുള്ളവര്‍ പ്രയാസത്തിലാണെന്ന് യാത്രക്കാരിലൊരാളായ നാസിമുദ്ദീന്‍ മലയാളം ന്യൂസിനോട് പറഞ്ഞു. തീര്‍ഥാടകര്‍ യഥാസമയം മടങ്ങിയെന്ന് ഉറപ്പുവരുത്തേണ്ടത് ഉംറ കമ്പനികളുടെ ബാധ്യത ആയതിനാല്‍ അവര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!