സൗദിയിലുള്ള ഹജ്ജ് തീർത്ഥാടകർക്ക് മൂന്ന് പാക്കേജുകൾ ; മുമ്പ് ഹജ് നിര്‍വഹിക്കാത്തവര്‍ക്ക് മുൻഗണന

logo hajj umrah

സൗദിക്ക് ഹജ് തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്, ഉംറ മന്ത്രാലയം അംഗീകരിച്ചത് ആകെ മൂന്നു പാക്കേജുകള്‍. മിനായിലെ ബഹുനില ടവറുകളില്‍ താമസം നല്‍കുന്ന വിഭാഗത്തില്‍ മൂല്യവര്‍ധിത നികുതി കൂടാതെ 14,737.83 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വികസിപ്പിച്ച തമ്പ് പാക്കേജില്‍ വാറ്റ് കൂടാതെ നിരക്ക് 13,043.99 റിയാലും വികസിപ്പാക്കാത്ത തമ്പ് പാക്കേജില്‍ നികുതി കൂടാതെ 10,238.57 റിയാലുമാണ് നിരക്ക്.

ആഭ്യന്തര തീര്‍ഥാടകരുടെ പ്രായം 65 ല്‍ കവിയരുതെന്നും തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. മുമ്പ് ഹജ് നിര്‍വഹിക്കാത്തവര്‍ക്ക് ഇത്തവണ മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ഇഅ്തമര്‍നാ ആപ്പ് വഴിയും ഹജിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!