ജിദ്ദ ഇന്റർനാഷൽ ഇന്ത്യൻ സ്‌കൂൾ ആൺകുട്ടികളുടെ വിഭാഗം ഇന്ന് മുതൽ ഓൺലൈനിൽ

jeddah school

ജിദ്ദ ഇന്റർനാഷൽ ഇന്ത്യൻ സ്‌കൂൾ ആൺകുട്ടികളുടെ വിഭാഗം ഇന്ന് മുതൽ ഓൺലൈനിൽ പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒന്നു മുതൽ 12 വരെയുള്ള ആൺകുട്ടികളുടെ എല്ലാ ക്ലാസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓൺലൈനിലായിരിക്കും നടക്കുക.
ജിദ്ദ സൗന്ദര്യവൽക്കരണ ഭാഗമായി സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങളും കറണ്ട് തടസവും കണക്കിലെടുത്താണ് താൽക്കാലികമായി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് സെയ്ദ് അബ്ദുൽ ഹഖിന്റെ സർക്കുലറിൽ പറയുന്നു. ബോയ്‌സ് സെക്ഷനിൽ പ്രവർത്തിക്കുന്ന ഫീസ് കൗണ്ടറുകളും പ്രവർത്തിക്കില്ല. ഫീസ് ഗേൾസ് സെക്ഷനിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.15 മുതൽ വൈകുന്നേരം നാലു വരെയും ശനിയാഴ്ച 8.30 മുതൽ നാലുവരെ അടക്കാം. കെ.ജി വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!