തബൂക്കിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു

swing

തബൂക്കിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി ആൺകുട്ടി മരിച്ചു. കയർ കുരുങ്ങി തന്റെ പേരക്കുട്ടി ദയനീയമായി മരിച്ച വിവരങ്ങൾ സ്വാലിമുൽ അത്വവി എന്ന സൗദി പൗരനാണ് അറിയിച്ചത്. കൊച്ചുമകൻ മുഹമ്മദ് പ്രൈമറി സ്‌കൂളിൽ രണ്ടാം ക്ലാസുകാരനാണ്. വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ പോകുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ മാതാവ് നടത്തുന്നതിനിടെ സഹോദരിയാണ് മുഹമ്മദ് മരിച്ചു കിടക്കുന്നതായി അഭിനയിക്കുന്നതായി ആദ്യം വിളിച്ചു പറഞ്ഞെതെന്ന് സ്വാലിമുൽ അത്വവി പറഞ്ഞു. എന്നാൽ ഓടിയെത്തിയ മാതാവ് കഴുത്തിൽ കയർ കുടുങ്ങിക്കിടക്കുന്ന മകനെയാണ് കണ്ടത്.

അഞ്ച് വർഷമായി കുട്ടിയുടെ പിതാവ് തബൂക്ക് ജയിലിലാണ്. മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. താൽക്കാലിക മോചനത്തിന് ആവശ്യമായ കാലയളവ് പിതാവ് ജയിലിൽ കഴിഞ്ഞെട്ടില്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിക്കപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!