Search
Close this search box.

സൗദിയിലെ പാചക വാതക വില 18.85 റിയാല്‍ മുതല്‍ 23.78 റിയാല്‍ വരെ – അറാംകോ

gas cylinders

സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പാചക വാതക വില 18.85 റിയാല്‍ മുതല്‍ 23.78 റിയാല്‍ വരെയായി മാറി. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ദൂരത്തിന് അനുസരിച്ചാണ് പാചക വാതക വില വര്‍ധിച്ചിരിക്കുന്നത്. അഞ്ചു പ്രധാന നഗരങ്ങളില്‍ 18.85 റിയാലും 23 നഗരങ്ങളില്‍ 19.23 റിയാല്‍ മുതല്‍ 19.99 റിയാല്‍ വരെയും 10 നഗരങ്ങളില്‍ 20.11 റിയാല്‍ മുതല്‍ 20.75 റിയാല്‍ വരെയും അഞ്ചു നഗരങ്ങളില്‍ 21 റിയാല്‍ മുതല്‍ 21.76 റിയാല്‍ വരെയും ഒമ്പതു നഗരങ്ങളില്‍ 22.01 റിയാല്‍ മുതല്‍ 23.78 റിയാല്‍ വരെയുമാണ് പാചക വാതകത്തിന്റെ പുതിയ വിലകള്‍.

പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, ഖമീസ് മുശൈത്ത്, ബുറൈദ, മദീന, തായിഫ് എന്നിവിടങ്ങളിലെല്ലാം മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 18.85 റിയാലാണ് പാചക വാതക സിലിണ്ടര്‍ നിരക്ക്. മൊത്ത വിതര കേന്ദ്രത്തില്‍ നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്ക് 55 കിലോമീറ്റര്‍ ദൂരമുള്ള റിയാദ് പ്രവിശ്യയില്‍ പെട്ട മുസാഹ്മിയയില്‍ 19.23 റിയാലും 72 കിലോമീറ്റര്‍ ദൂരമുള്ള അല്‍ബദായിഇല്‍ 19.23 റിയാലും 76 കിലോമീറ്റര്‍ ദൂരമുള്ള മക്കയില്‍ 19.35 റിയാലും 95 കിലോമീറ്റര്‍ ദൂരമുള്ള ജുബൈലില്‍ 19.35 റിയാലും 112 കിലോമീറ്റര്‍ ദൂരമുള്ള അല്‍സുല്‍ഫിയില്‍ 19.48 റിയാലും 126 കിലോമീറ്റര്‍ ദൂരമുള്ള റുമാഹില്‍ 19.61 റിയാലും 159 കിലോമീറ്റര്‍ ദൂരമുള്ള ഹോത്ത ബനീതമീമില്‍ 19.73 റിയാലും 175 കിലോമീറ്റര്‍ ദൂരമുള്ള അല്‍നമാസില്‍ 19.73 റിയാലുമാണ് പുതിയ നിരക്കുകള്‍.

മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്ക് 187 കിലോമീറ്റര്‍ ദൂരമുള്ള അല്‍ഖുവൈഇയയില്‍ 19.86 റിയാലും 223 കിലോമീറ്റര്‍ ദൂരുള്ള യാമ്പുവില്‍ 19.99 റിയാലും 229 കിലോമീറ്റര്‍ ദൂരമുള്ള ജിസാനില്‍ 20.11 റിയാലും 265 കിലോമീറ്റര്‍ ദൂരമുള്ള ഹായിലില്‍ 20.24 റിയാലും 295 കിലോമീറ്റര്‍ ദൂരമുള്ള അഫ്‌ലാജില്‍ 20.37 റിയാലും 323 കിലോമീറ്റര്‍ ദൂരമുള്ള അല്‍ഉലയില്‍ 20.49 റിയാലും 365 കിലോമീറ്റര്‍ ദൂരമുള്ള റനിയയില്‍ 20.75 റിയാലും 401 കിലോമീറ്റര്‍ ദൂരമുള്ള അഫീഫില്‍ 21 റിയാലും 482 കിലോമീറ്റര്‍ ദൂരമുള്ള ഹഫര്‍ അല്‍ബാത്തിനില്‍ 21.38 റിയാലും 504 കിലോമീറ്റര്‍ ദൂരമുള്ള റഫ്ഹായില്‍ 21.51 റിയാലും 549 കിലോമീറ്റര്‍ ദൂരമുള്ള അല്‍വജില്‍ 21.63 റിയാലും 570 കിലോമീറ്റര്‍ ദൂരമുള്ള ശറൂറയില്‍ 21.76 റിയാലും 615 കിലോമീറ്റര്‍ ദൂരമുള്ള വാദിദവാസിറിലും ദിബായിലും 22.01 റിയാലും 675 കിലോമീറ്റര്‍ ദൂരമുള്ള തബൂക്കിലും 663 കിലോമീറ്റര്‍ ദൂരമുള്ള സകാക്കയിലും 652 കിലോമീറ്റര്‍ ദൂരമുള്ള അല്‍ജൗഫിലും 22.26 റിയാല്‍ വീതവും 723 കിലോമീറ്റര്‍ ദൂരമുള്ള അറാറില്‍ 22.52 റിയാലും 788 കിലോമീറ്റര്‍ ദൂരമുള്ള ത്വബര്‍ജലില്‍ 22.90 റിയാലും 883 കിലോമീറ്റര്‍ ദൂരമുള്ള ഖുറയ്യാത്തില്‍ 23.40 റിയാലും 963 കിലോമീറ്റര്‍ ദൂരമുള്ള തുറൈഫില്‍ 23.78 റിയാലുമാണ് പുതിയ നിരക്കുകള്‍.

പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലകള്‍ ഉയര്‍ത്തിയതായി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു. പാചക വാതക സിലിണ്ടര്‍ (റീഫില്ലിംഗ്) നിരക്ക് വാറ്റ് ഉള്‍പ്പെടെ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ 18.85 റിയാലായാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത നിരക്ക് ഇതില്‍ ഉള്‍പ്പെടില്ലെന്നും പുതിയ നിരക്കുകള്‍ ഈ മാസം 11 മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഗ്യാസ്‌കോ കമ്പനിയും പിന്നീട് അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!