Search
Close this search box.

സൗദി അറേബ്യയിലേക്ക് 70 ടൺ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി

IMG-20220811-WA0002

റിയാദ്: സൗദി അറേബ്യയിലേക്ക് 70 ടൺ ഉത്തേജക ഖാട്ടും 618 കിലോ ഹാഷിഷും കടത്താൻ ശ്രമിച്ചതിന് 70 പേരെ സൗദി അറേബ്യയിൽ അധികൃതർ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി എസ്പിഎ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

നജ്‌റാൻ, ജസാൻ, അസീർ മേഖലകളിലെ നിരവധി കള്ളക്കടത്ത് ശ്രമങ്ങളെ ലാൻഡ് പട്രോളിംഗ് പരാജയപ്പെടുത്തിയതായി ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു.

അറസ്റ്റിലായവരിൽ 33 പേർ സൗദി പൗരന്മാരും 20 പേർ എത്യോപ്യക്കാരും 17 പേർ യെമൻ പൗരന്മാരുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ചതായും കള്ളക്കടത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!