സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15201 നിയമ ലംഘകര്‍

സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 15000-ലധികം നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ രേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ. തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്. ഇതിനികം പിടിയിലായ നിയമലംഘകരിൽ എണ്ണായിരത്തിലേറെ പേരെ നാട് കടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 15201 വിദേശികൾ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9233 ഇഖാമ നിയമ ലംഘകരും 4271 അതിർത്തി സുരക്ഷാചട്ട ലംഘകരും 1697 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്.

അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 527 പേരും ഇതിലുൾപ്പെടും. പിടിയിലായവരില് 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 66 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 8058 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!