ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ നിരസിച്ച ഓസ്‌ട്രേലിയയുടെ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു

IMG-20221019-WA0048

റിയാദ്: ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ നിരസിച്ച ഓസ്‌ട്രേലിയയുടെ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

ഒരു പ്രസ്താവനയിലൂടെ സൗദി വിദേശകാര്യ മന്ത്രാലയം ഫലസ്തീൻ ജനതയ്ക്ക് രാജ്യത്തിന്റെ “അചഞ്ചലമായ പിന്തുണ” ആവർത്തിച്ചു.

അതോടൊപ്പം അന്താരാഷ്ട്ര നിയമത്തിനും അറബ് സമാധാനത്തിനും അനുസൃതമായി കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിൽ, ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ ഒരു പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സൗദി അറേബ്യ ആഹ്വാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!