വിസ്മയം തീർത്ത് സൗദിയിലെ സൂര്യകാന്തി തോട്ടം

sunflower

സൗദിയിലെ അബഹയിലുള്ള സൂര്യകാന്തി പൂന്തോട്ടം ജന ശ്രദ്ധ ആകർഷിക്കുന്നു. ഇവിടെ സൂര്യകാന്തി കൃഷി ആരംഭിച്ചത് പരീക്ഷണാടിസ്ഥാനത്തിലാണ്. വൈവിധ്യമാർന്ന പഴവർഗങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും സമ്പന്നമാണ് സൗദിയുടെ വിനോദ സഞ്ചാര കേന്ദ്രമായ അബഹ. സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള മുഖ്യ കാരണം സൂര്യകാന്തിപ്പൂക്കളുടെ തോട്ടം അബഹയെ സംബന്ധിച്ചിടത്തോളം അപൂർവ കാഴ്ച തന്നെയാണ്.

ഒരു സ്വകാര്യ വ്യക്തിയാണ് അബഹയുടെ മനോഹരമായ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടിക്കൊണ്ട് തന്റെ കൃഷിയിടത്തിൽ സൂര്യകാന്തിപ്പൂക്കൾക്ക് ഇടം കണ്ടെത്തിയത് . അദ്ദേഹം പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. അതേസമയം ഇത് വിജയിക്കുന്ന പക്ഷം സൂര്യകാന്തി കൃഷി വ്യാപിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ദിവസം കഴിയുന്തോറും നിരവധി സന്ദർശകരാണ് സൂര്യകാന്തിപ്പൂക്കൾ കാണാൻ എത്തുന്നുത്.

അബഹ വിമാനത്താവളത്തിന് സമീപത്താണ് ഈ തോട്ടമുള്ളത്. ഇവിടെ മുന്തിരിത്തോപ്പുകളും റുമാനും ഓറഞ്ചും അത്തിപ്പഴവുമെല്ലാം സുലഭമായി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പഴങ്ങളും ചെടികളും ചുരുങ്ങിയ നിരക്കിൽ സന്ദർശകർക്ക് വാങ്ങാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!