യെമനിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമിക്കാനൊരുങ്ങി സൗദി അറേബ്യാ

IMG-20221105-WA0005

ഹദ്‌റമൗട്ട്: യെമനിലെ ഹദ്‌റമൗട്ടിലെ അൽ-ഹജ്‌റിൻ മേഖലയിൽ സമഗ്ര പ്രാഥമികാരോഗ്യ കേന്ദ്രം നിർമിക്കുന്നതിനുള്ള പദ്ധതി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ഉദ്ഘാടനം ചെയ്തു. 9,169 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ കേന്ദ്രത്തിൽ കുട്ടികൾ, സ്ത്രീകൾ, പ്രസവം, ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്, അടിസ്ഥാന പ്രത്യുത്പാദന ആരോഗ്യ സേവനങ്ങൾ, പ്രാഥമിക മരുന്നുകൾ, പകർച്ചവ്യാധി നിരീക്ഷണം, പകർച്ചവ്യാധികൾക്കുള്ള പ്രതികരണം എന്നിവയ്ക്കായി നിരവധി പ്രത്യേക ക്ലിനിക്കുകൾ ഉൾപ്പെടുന്നു.

ഗുണഭോക്താക്കൾക്ക് 24 മണിക്കൂറും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും. പദ്ധതി 2024 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 5,771,250 ($1.5 ദശലക്ഷം) സൗദി റിയാലാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!