Search
Close this search box.

സൗദിയുടെ മിന്നുന്ന വിജയത്തിൽ കാരുണ്യവാന് സുജൂദ് ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ

IMG-20221122-WA0056

റിയാദ് – ലോകകപ്പില്‍ സൗദി-അര്‍ജന്റീന മത്സരത്തിന്റെ ആദ്യാവസാനം ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ നിലയുറപ്പിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അഭിമാനനേട്ടം കൈവരിച്ചതോടെ കാരുണ്യവനായ അല്ലാഹുവിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സുജൂദ് ചെയ്തു.

റിയാദിലെ കൊട്ടാരത്തില്‍ വെച്ചാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഹോദരന്മാരും മത്സരം കണ്ടത്. മത്സരം പൂര്‍ത്തിയായതോടെ കിരീടാവകാശി അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് ചെയ്യുകയും സഹോദരന്മാരെ ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ടി.വി സ്‌ക്രീനിനു മുന്നില്‍ നിന്നുകൊണ്ടാണ് ആദ്യാവസാനം കിരീടാവകാശിയും ഒപ്പമുള്ളവരും മത്സരം വീക്ഷിച്ചത്.ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ മത്സരത്തില്‍ ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദി ടീം പരാജയപ്പെടുത്തിയത്. സൗദി നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആവേശത്തിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!