Search
Close this search box.

സൗദി ആസ്ഥാനമായി ആമസോൺ ആദ്യ അക്കാദമി ആരംഭിക്കുന്നു

amazon

റിയാദ്- സൗദി ആസ്ഥാനമായി തങ്ങളുടെ ആദ്യ അക്കാദമി ആരംഭിക്കുന്നതായി അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ അറിയിച്ചു. ലീപ് 23 ടെക്‌നിക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അനുബന്ധ കോൺഫറൻസിലാണ് കമ്പനി ഈ കാര്യം വ്യക്തമാക്കിയത്. മുപ്പതിനായിരത്തോളം വിദഗ്ധരായ പ്രതിഭകൾക്ക് ഇതു വഴി പരിശീലനം നൽകാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.

അതേസമയം, മിഡിൽ ഈസ്റ്റ് ക്ലൗഡ് ആന്റ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനിയായ സി.എൻ.ടി.എക്‌സ്.ടിയുമായി സൗദി ടെലികോം ആന്റ് സ്‌പൈസ് ടെക്‌നിക്കൽ കമ്മിഷൻ സാങ്കേതിക കൈമാറ്റ കരാറിലൊപ്പുവെച്ചതായി കമ്മിഷൻ അറിയിച്ചു.കമ്പ്യൂട്ടർ ക്ലൗഡ് ടെക്‌നോളജി രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളെയും പ്രധാനമായും ഡിജിറ്റൽ രംഗത്ത് വിവിധ മേഖലകളിൽ സാങ്കേതിക സഹായം നൽകുന്ന ഇന്റിപെന്റഡ് സോഫ്റ്റ് വേയർ ഉൽപാദക കമ്പനികളേയും രാജ്യത്തിലേക്ക് വൻതോതിൽ ആകർഷിക്കപ്പെടാൻ കരാർ കാരണമാകുമെന്നും കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!