Search
Close this search box.

റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കും

riyad bus

റിയാദ് – റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു.

കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ട്രെയിനുകളും ബസുകളും അടങ്ങുന്ന, 22.5 ബില്യൺ ഡോളർ ചിലവ് വരുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായി കണക്കാക്കപ്പെടുന്നു.

റിയാദ് മെട്രോ വരും മാസങ്ങളിൽ സർവീസ് നടത്തുമെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് അൽ ജാസർ പറഞ്ഞു. അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകളും ലോജിസ്റ്റിക് കമ്പനികളും സൗദി അറേബ്യയിൽ ബിസിനസ്സ് ചെയ്യാൻ കുതിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച 25 തുറമുഖങ്ങളുടെ സൂചികയിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമാണ് റിയാദ് മെട്രോ അല്ലെങ്കിൽ ഇലക്ട്രിക് ട്രെയിനുകൾ സർവിസ് ആരംഭിക്കാനൊരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ. തലസ്ഥാനമായ റിയാദിനെ എല്ലാ ദിശകളിൽ നിന്നും ഉൾക്കൊള്ളുന്നതിനായി സ്ഥാപിച്ച ആറ് പ്രധാന മെട്രോ ലൈനുകൾ കൂടാതെ 85 റെയിൽവേ സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ബസുകളുടെ ശൃംഖലയും ഉണ്ടാകും, ഇവയെല്ലാം 1800 കിലോമീറ്റർ വിസ്തൃതിയിൽ ഉൾക്കൊള്ളുന്നു. നഗരത്തിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളുടെയും 350 കിലോമീറ്റർ റെയിൽപാതകളുടെയും 80 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായതായി അടുത്തിടെ അധികൃതർ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!