തുർക്കി-സിറിയ ഭൂകമ്പ ബാധിതർക്ക് സൗദിയുടെ സഹായം : ഇതുവരെ 24.8 കോടി റിയാൽ കവിഞ്ഞു

turkey aid

റിയാദ് – സാഹിം പ്ലാറ്റ്‌ഫോം വഴി തുർക്കിയിലും സിറിയയിലും ഭൂകമ്പ കെടുതികൾക്കിരയാവരുടെ സഹായത്തിന് വേണ്ടി ആരംഭിച്ച ജനകീയ സംഭാവന ശേഖരണ കാമ്പയിനിലൂടെ ഇതുവരെ 24.8 കോടിയിലേറെ റിയാൽ ലഭിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ 6,83,000 ലേറെ പേരാണ് ഇതുവരെ സംഭാവനകൾ നൽകാൻ മുന്നോട്ടുവന്നത്. ആയിരത്തിലേറെ സുമനസ്സുകളാണ് പത്തു ലക്ഷം റിയാൽ വീതം സംഭാവനകൾ നൽകിയത്.

സൗദി സുൽത്താൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശ പ്രകാരമാണ് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററാണ് സാഹിം പ്ലാറ്റ്‌ഫോം വഴി കിംഗ് സൽമാൻ റിലീഫ് സെന്റർ ആസ്ഥാനം കേന്ദ്രീകരിച്ച് ജനകീയ കാമ്പയിൻ നടത്തുന്നത്. കിംഗ് സൽമാൻ റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്‌ഫോം വഴി സംഭാവനയായി ലഭിക്കുന്ന തുക പൂർണമായും ദുരന്തബാധിതർക്കിടയിൽ ചെലവഴിക്കുമെന്ന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ വക്താവ് ഡോ. സാമി അൽജുതൈലി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!