ജിദ്ദ- എസ്ടിസി ഫോര്‍മുല വണ്‍ ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി കോര്‍ണീഷ് റോഡ് അറ്റകുറ്റ പണികള്‍ക്ക് വേണ്ടി അടച്ചതായി ജിദ്ദ ട്രാഫിക് വിഭാഗം അറിയിച്ചു. ഹലബ കോര്‍ണീഷ് മുതല്‍ ഫോണ്‍മുല വണ്‍ ഏരിയക്കുള്ളിലെ കോര്‍ണീഷ് ശാഖ റോഡ് വരെയാണ് അറ്റകുറ്റ പണികള്‍ക്കായി തിങ്കളാഴ്ച വരെ അടച്ചിടുന്നത്. മാര്‍ച്ച് 17 മുതല്‍ 19വരെയാണ് ഫോര്‍മുല വണ്‍ മത്സരം നടക്കുന്നത്.
