റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതി പത്രം; സ്വദേശികൾക്കും വിദേശികൾക്കും ബാധകം

umrah

മക്ക- റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതി പത്രം ആവശ്യമെന്ന നിബന്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തിറക്കിയ നുസൂക് അപ്ലിക്കേഷനിലൂടെയോ തവക്കൽനാ അപ്ലിക്കേഷനിലെ മനാസിക് സർവീസിലൂടെയോ ഉംറ അനുമതി പത്രം നേടാവുന്നതാണ്.

കോവിഡ് ബാധയോ കോവിഡ് രോഗികളുമായി ഇടപഴകുകയോ ചെയ്യാത്ത ആർക്കും അപ്ലിക്കേഷനുകൾ വഴി അനുമതി പത്രം നേടാൻ കഴിയുന്നതാണ്. വിദേശങ്ങളിൽ നിന്ന് ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിൽ താമസിക്കാനുള്ള വിസയുടെ പരമാവധി കാലാവധി 90 ദിവസമായിരിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!