തുറൈഫ്- നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉത്തര പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. മഴവെള്ളം ഹൈവേകളിൽ ഉൾപ്പെടെ റോഡുകളിൽ നിറഞ്ഞൊഴുകി. പകൽ മുഴുവൻ മേഘാവൃതമായിരുന്നു. പിന്നീട് മഴ പെയ്യുകയായിരുന്നു.
കാലാവസ്ഥാ വിദഗ്ധർ മഴ ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴവെള്ളം കുത്തിയൊലിച്ച് മരുഭൂമിയിൽ നിർമിച്ചിരിക്കുന്ന കനാലുകൾ നിറഞ്ഞൊഴുകി.
