Search
Close this search box.

സൗദിയിൽ റമദാനിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സമയത്തിൽ വ്യക്തത വരുത്തി മാനവശേഷി കൺസൾട്ടന്റ്

saudi - disabled friendly festival

റിയാദ് – വിശുദ്ധ റമദാനിൽ ഷോപ്പിംഗ് മാളുകളിലെ ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ അടക്കം സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാരുടെയും തൊഴിൽ സമയം പ്രഖ്യപിച്ച് മാനവശേഷി കൺസൾട്ടന്റ് രിദ്‌വാൻ അൽജൽവാഹ്. ആറു മണിക്കുറായിരിക്കും ഇവരുടെ പ്രവർത്തി സമയമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിഫ്റ്റ് വ്യത്യാസമൊന്നും ഇക്കാര്യത്തിൽ ബാധകമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികൾ വൈകീട്ടത്തെ ഷിഫ്റ്റിലെ തൊഴിൽ സമയത്തിൽ തട്ടിപ്പുകൾ നടത്തി തൊഴിൽ സമയം എട്ടു മണിക്കൂറായി ഉയർത്തുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറു മണിക്കൂറിൽ കൂടുതലുള്ള തൊഴിൽ സമയം ഓവർടൈം ആയി കണക്കാക്കുകയാണ് വേണ്ടത്. ഓവർടൈം ജോലിക്ക് ഓവർടൈം വേതനം ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ഓവർടൈം ജോലിക്ക് പകരം അവധിയല്ല നൽകേണ്ടത്. എന്നാൽ കമ്പനിയും ജീവനക്കാരനും തമ്മിലുണ്ടാക്കുന്ന ആഭ്യന്തര ധാരണാ പ്രകാരം ഓവർടൈം ജോലിക്കു പകരം അവധി നൽകാവുന്നതാണ്. സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഈദുൽ ഫിത്ർ അവധി വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. വാരാന്ത്യ അവധി ദിവസമായതിനാൽ വെള്ളിയാഴ്ചത്തെ അവധി പെരുന്നാൾ അവധിയിയിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. പെരുന്നാൾ അവധി ശനി മുതൽ ചൊവ്വ വരെയായിരിക്കും. പെരുന്നാൾ അവധി ദിവസങ്ങളിലെ ജോലി ഓവർടൈം ആയാണ് പരിഗണിക്കുകയെന്നും രിദ്‌വാൻ അൽജൽവാഹ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!